NEWS UPDATE

6/recent/ticker-posts

മനോജ്‌ മേഘയ്ക്ക് കലാകുടുംബ് ഫൗണ്ടേഷന്റെ തൂലിക അവാർഡ്

ഉദുമ: അജ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകുടുംബ് ഫൗണ്ടേഷൻ രാജ്യത്തെ മികച്ച കലാകാരന്മാർക്ക് നൽകുന്ന 2020-21 ലെ തൂലിക അവർഡ് ഉദുമ കൊക്കാൽ പരിയാരം സ്വദേശി മേഘ മനോജ്‌ നേടി.[www.malabarflash.com]

രാജ്യത്ത് നടത്തിയ കലാരചന മത്സരത്തിൽ മ്യൂറൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനം നേടിയാണ് മനോജ്‌ ഈ പുരസ്കാരത്തിന് അർഹനായത്. 

നാട്ടിലെ അറിയപ്പെടുന്ന കലാകാരനായ മനോജ്‌ രാജ്യത്തിനകത്തും പുറത്തുമായി വിവിധ കമ്പനികൾക്കും ക്ലബ്ബുകൾക്കും വേണ്ടി 46 ലോഗോ ഡിസൈൻ ചെയ്തും സംസ്ഥാനതല ഓണപൂക്കള മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments