Top News

ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടര്‍, രേണു രാജ് എറണാകുളത്ത്; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. നിലവില്‍ ആലപ്പുഴ കളക്ടറായിരുന്നു രേണു രാജ്. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജ് കളക്ടറാവും.[www.malabarflash.com]


കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്‌സ് വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. എറണാകുളം ജില്ലാ കളക്ടറായിരുന്ന ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടറാവും. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്.

Post a Comment

Previous Post Next Post