NEWS UPDATE

6/recent/ticker-posts

അവിഹിത ബന്ധമാരോപിച്ച് യുവാവിനെയും യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു; യുവാവിന്റെ ഭാര്യയടക്കം നാല് പേർ അറസ്റ്റിൽ

റായ്പൂർ: അവിഹിത ബന്ധമാരോപിച്ച് ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ യുവാവിനെയും ‌ യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു. ജൂൺ 11 ന് ഉരിന്ദബെഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. ‌യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.[www.malabarflash.com] 

സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പോലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവം.

തുടർന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. തുടർന്ന് സംഘം ഇരുവരെയും കൂട്ടി ​ഗ്രാമത്തിലൂടെ നടത്തിച്ചു. നടക്കുന്നതിനിടയിൽ ഇവരുടെ വസ്ത്രം ബലം പ്രയോ​ഗിച്ച് അഴിച്ചുമാറ്റി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments