Top News

നാട്ടിലേക്ക് മടങ്ങവെ യുവാവ് വിമാനത്തില്‍ നിര്യാതനായി

താനൂര്‍: ദുബൈയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തില്‍ വച്ച് മരിച്ചു. മോര്യയിലെ വടക്കത്തിയില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്.[www.malabarflash.com]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 6.10 ന് ലാന്‍ഡ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പാണ് മരണം. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റിലായിരുന്നു വേര്‍പാട്. 

ഭാര്യ ആബിദയും മക്കളായ മുഹമ്മദ് ഫാദിയും മുഹമ്മദ് ഫാസും അടുത്ത ബന്ധുക്കളും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ട് മോര്യ ജമാഅത്ത് പള്ളിയില്‍ മറവ് ചെയ്തു. 

മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് പോയതായിരുന്നു. തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികില്‍സയ്ക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. 

മാതാവ്: ബിയ്യമ്മു. സഹോദരങ്ങള്‍: മുസ്തഫ, ഫാത്തിമ.

Post a Comment

Previous Post Next Post