Top News

പ്രവാചക നിന്ദ: പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെപ്പ്; റാഞ്ചിയില്‍ രണ്ട് മരണം

റാഞ്ചി: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശത്തിന് എതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. റാഞ്ചിയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പോലീസ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.[www.malabarflash.com] 

11 പ്രതിഷേധക്കാര്‍ക്കും 12 പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് റാഞ്ചിയിലും കൊല്‍ക്കത്ത ഹൗറിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. റാഞ്ചിയില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

പ്രവേചക നിന്ദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. വിവാദ പരാമര്‍ശം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പ്രതിഷേധസമരം നടന്നിരുന്നു.

Post a Comment

Previous Post Next Post