NEWS UPDATE

6/recent/ticker-posts

രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയെ ആന്ധ്രയില്‍ കാമുകനൊപ്പം കണ്ടെത്തി

കുമ്പള: രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയെ കുമ്പള പോലീസ് ആന്ധ്രയില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തി. ആരിക്കാടിയിലെ ഹസീന (22) നെയും കാമുകന്‍ ചൗക്കിയിലെ റഫീഖി(27)നെയുമാണ് ആന്ധ്രാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]

രണ്ട് വര്‍ഷം മുമ്പാണ് ഹസീനയെ കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു. കേരളം,കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുമ്പള അഡീ. എസ്.ഐ.രാജിവ്കുമാറിന്റെ നോതൃത്വത്തില്‍ തുടരന്വേഷണം ആരംഭിച്ചു. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ആന്ധ്രയിലുള്ളതായി വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് എസ്.ഐ.രാജീവ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ മണിയോട്, ഗോഗുല്‍ എന്നിവരുടെ നോതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments