Top News

സേവന രംഗത്തെ കാരുണ്യ സ്പര്‍ശമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്: 2022 -23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്കും, നിര്‍ധനര്‍ക്കും, രേഗികള്‍ക്കും കാരുണ്യ സ്പര്‍ശമാകുകയാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്. സ്ഥാപിതമായതിന് ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ സാമൂഹിക- ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ചത്. ലോകം പകച്ച് നിന്ന കോവിഡ് മഹാമാരി കാലത്ത് നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയത്.[www.malabarflash.com]


നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന നോ ഹന്‍ഗ്രി പദ്ധതി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായും കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് രംഗത്തുണ്ട്. കാസര്‍കോട്ടെ വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സംഘടനയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. 

നിര്‍ധനരായ കുടുബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായുള്ള ധനസഹായവും നല്‍കിയിരുന്നു. കാസര്‍കോടിന്റെ സമ്പൂര്‍ണ പുരോഗതി ലക്ഷ്യമിടുന്ന ''റൈസ് അപ്പ് കാസര്‍കോട് ''എന്ന കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നൂതന ആശയത്തിന് വലിയ പിന്തുണയാണ് ലഭിച്ച് വരുന്നത്. 

കാസര്‍കോടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, ബിസിനസ്, പരിസ്ഥിതി രംഗത്ത് അവബോധം സൃഷ്ടിക്കുന്നതിനും, വികസനം കൊണ്ടുവരുന്നതിനും വേണ്ടിയാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് റൈസ് അപ്പ് കാസര്‍കോട് എന്ന ആശയം നടപ്പിലാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുവാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് കേരള മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യംഗ് പവറിംഗ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് കസര്‍കോടിന് പുതുമ നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്.

എസ് എല്‍ സി, പ്ലസ് ടു, കോളേജ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുവാനാണ് റൈസ് അപ്പ് കാസര്‍കോട് എന്ന നൂതന ആശയത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് യംഗ് പവറിംഗ് എന്ന പേരില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചത്. കാസര്‍കോട് ഇതാദ്യമായായിരുന്നു ഇത്രയും വിപുലമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വേദി സംഘടിപ്പിച്ചത്. ഇങ്ങനെ കാസര്‍കോടിന്റെ സര്‍വ്വ മേഖലകളിലും സജീവ ഇടപെടലുകളുമായി നിറസാന്നിധ്യമാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്. കാസര്‍കോടിന്റെ സമഗ്ര മാറ്റത്തിനും, പുരോഗതിക്കുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് വിഭാവനം ചെയ്യുന്ന ഓരോ പദ്ധതികളും, നാടിന് വളരെ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍: ആസിഫ് മാളിക (പ്രസിഡണ്ട്), റാഷിദ് പെരുമ്പള (സെക്രട്ടറി), 
സജ്ജാദ് നായന്മര്‍മൂല (ട്രറഷറര്‍), ദില്‍ഷാദ് സിറ്റി ഗോള്‍ഡ് (ഐ.പി.പി),  അഷറഫ് അലി (അച്ചു അറഫ), അലിഫ് അരമന, തസ്ലി ഐവ (വൈസ് പ്രസിഡണ്ടുമാര്‍), നിഹാദ് പൈക്കിംഗ്(പി.ആര്‍.ഒ), സനൂജ് ബി.എം(ജോയിന്‍ സെക്രട്ടറി), ഉണ്ണികൃഷ്ണന്‍ (ടൈമര്‍), അമീന്‍ നായിമാർമൂല(മെമ്പര്‍ഷിപ്പ് ഇൻചാർജ് ), ട്വിസ്റ്റർ (കാസിം ബ്രാൻഡ് )

Post a Comment

Previous Post Next Post