Top News

ഉദയമംഗലം പയ്യംവയൽ നാഗത്തിങ്കാൽ ഓഫീസും മീറ്റിംഗ് ഹാളും ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദയമംഗലം പയ്യംവയൽ നാഗത്തിങ്കാൽ സർപ്പക്കാവിൽ പുതുതായി നിർമ്മിച്ച ഓഫീസിൻ്റെയും മീറ്റിംഗ് ഹാളിൻ്റെയും ഉദ്ഘാടനം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികൻ അശോകൻ വെളിച്ചപ്പാടൻ നിർവ്വഹിച്ചു. ഭരണ സമിതി പ്രസിഡൻ്റ് കെ വി രാഘവൻ അധ്യക്ഷത വഹിച്ചു.[www.malabarflash.com] 

ബേക്കൽ കോട്ട മുഖ്യ പ്രാണ ക്ഷേത്ര മേൽശാന്തി മഞ്ജുനാഥ, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ ഉദയമംഗലം, ജനറൽ സെക്രട്ടറി വി കുഞ്ഞിരാമൻ, പി ആർ ചന്ദ്രൻ, വാമനൻ പാലക്കി, ടി വി ബാലകൃഷ്ണൻ, കെ നാരായാണൻ നായർ, കെ ഭാസ്കരൻ കിഴക്ക് വീട്, ചന്ദ്രൻ കൊപ്പൽ, വത്സൻ കണ്ടത്തിൽ, ദാമുകണ്ടത്തിൽ, ശ്രീധരൻ, ബിജു പാലിക്കി, അജയൻ കെ വി തുടങ്ങിയവർ സംബന്ധിച്ചു. 

ഭരണ സമിതി സെക്രട്ടറി സുകുമാരൻ സ്വാഗതവും ട്രഷറർ കുട്ട്യപ്പ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post