ബേക്കല്‍: ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് ആരംഭിച്ചു. വേനല്‍ അവധിക്കാല പരിപാടികളുടെ ഭാഗമായാണ് മെയ് 12 വരെ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിശീലനം നല്‍കുന്നത്. [www.malabarflash.com]
ബിസിസി മലാംകുന്ന്, ചിസ്‌കോ ചിറമ്മല്‍, യുവശക്തി തൃക്കണ്ണാട്, പീപ്പിള്‍സ് മലാംകുന്ന്, യംഗ് ബ്രദേഴ്‌സ് കോട്ടിക്കുളം, ടാസ്‌ക് തിരുവക്കോളി എന്നീ ക്ലബ്ബുകളാണ് സഹകരണത്തോടെയാണ് ക്യാമ്പ്. നൂറോളം കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിനീത് ടി വി യാണ് പരിശീലകന്‍.
ഞായറാഴ്ച വൈകുന്നേരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ബേക്കല്‍ ഡി വൈ എസ് പിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സുനില്‍ കുമാര്‍ സികെ ഫുട്‌ബോള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 1989 ലെ കാസറകോട് ജില്ലാ സീനിയര്‍ ചാമ്പ്യന്‍മാരായിരുന്ന ടീമിലെ അംഗംങ്ങളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
പിടിഎ പ്രസിഡണ്ട് ശ്രീധരന്‍ കെ വി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ പി, മെമ്പര്‍മാരായ ഹാരിസ് അങ്കക്കളരി, ഷൈനിമോള്‍, വിനയകുമാര്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ സി എച്ച് നാരായണന്‍, കെ ജി അച്യുതന്‍, ജയപ്രകാശ് എ കെ, ഗംഗാധരന്‍ വി വി, സി കെ വേണു, രജനി കുമാരി പി, ബാബു കെ ടി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി തങ്കമണി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് അനിത എം നന്ദിയും പറഞ്ഞു.
Post a Comment