NEWS UPDATE

6/recent/ticker-posts

തൃക്കാക്കരയില്‍ ആകെ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ബാലറ്റ് മെഷീനിലെ ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.ബാലറ്റ് മെഷീനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ പേരാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും മൂന്നാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റേതുമാണ്.[www.malabarflash.com]

അതേ സമയം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മന്ത്രിമാര്‍ ജാതി നോക്കി വീടുകളില്‍ കയറി വോട്ട് ചോദിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തില്‍ പ്രതികരണവുമായി എം സ്വരാജ് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പറഞ്ഞു.

എല്ലാ വിഭാഗക്കാരും ഇടകലര്‍ന്നാണ് കേരളത്തില്‍ ജീവിക്കുന്നത്. തൃക്കാക്കരയിലും അങ്ങനെ തന്നെയാണ്. അങ്ങനെയുള്ള സമൂഹത്തില്‍ മതം നോക്കി വീടുകയറല്‍ അസാധ്യമാണ്. ഒരു മതക്കാരുടെ വീട്ടില്‍ മാത്രം മന്ത്രി സന്ദര്‍ശിച്ചാല്‍ ചുറ്റുമുള്ള വീട്ടുകാര്‍ എതിരാകില്ലേയെന്നും എം സ്വരാജ് ചോദിച്ചു. 

കാര്യങ്ങള്‍ നേരിട്ടറിയാന്‍ എല്‍ഡിഎഫ് മന്ത്രിമാരുടെ ഗൃഹ സന്ദര്‍ശന പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുകയാണെന്നും സിപിഐഎം നേതാവ് വ്യക്തമാക്കി.

Post a Comment

0 Comments