Top News

കണ്ണൂര്‍ കേളകത്ത് ഇരട്ടസഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കണ്ണൂര്‍: ഇരിട്ടി കേളകം കമ്പിപ്പാലത്തിനു സമീപം ബാവലിപ്പുഴക്കരയില്‍ ഇരട്ട സഹോദരനെ കൊലപ്പെടുത്തി. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഖിലേഷ്(31) ആണ് സഹോദരന്‍ അഭിനേഷിനെ(31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.[www.malabarflash.com]


തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. കൊലപാതകത്തിനു ശേഷം അഖിലേഷ് കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേളകം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കേളകം ടൗണില്‍ നിന്ന് യുവതിയുടെ ഫോട്ടോയെടുത്തതിനെ തുടര്‍ന്ന് ഇരുവരെയും കേളകം പോലീസ് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തിച്ചിരുന്നു. യുവതിക്ക് പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു. മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന നിരവധി പരാതികള്‍ അഭിനേഷിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതക സമയത്ത് അഖിലേഷ് മദ്യലഹരിയിലായിരുന്നെന്ന് സംശയമുണ്ട്.

അച്ഛന്‍: രവീന്ദ്രന്‍, അമ്മ: സുലേഖ. അഭിനേഷിന്റെ ഭാര്യ: സിനി. മകള്‍: ദിയ.

Post a Comment

Previous Post Next Post