Top News

ലീഗ് വിമർശനം: പ്രസ്താവന തിരുത്തി റഹ്മത്തുള്ള ഖാസിമി

കോഴിക്കോട്: പ്രഭാഷണങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ വന്ന് പോയെന്നും സമസ്തയേയും ലീഗിനേയും വിമര്‍ശിച്ചതില്‍ ദുഖവും വേദനയുമുണ്ടെന്നും റഹ്മത്തുല്ല ഖാസിമി മൂത്തേടം. മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഖാസിമി തന്റെ തെറ്റ് ഏറ്റ് പറഞ്ഞത്.[www.malabarflash.com]

മലപ്പുറം എം.പി കള്ള വഹാബി ആണെന്നും മുസ്ലിം ലീഗ് വഹാബികളുടെ പാർട്ടി ആണെന്നുമായിരുന്നു റംസാൻ പ്രഭാഷണത്തിെലെ ഖാസിമിയുടെ പരാമർശം.

"ഇസ്‌ലാമിക പ്രബോധന പ്രസംഗ മേഖലയില്‍ പതിറ്റാണ്ടുകളായി ഇടപെടുന്ന ഒരു വ്യക്തിയെന്ന നിലക്ക് ചില പ്രഭാഷണങ്ങളില്‍ തെറ്റായ ചില പരാമര്‍ശങ്ങള്‍ വന്ന് പോയിട്ടുണ്ട്. ഇയ്യിടെ നടത്തിയ ചില പ്രസംഗങ്ങളില്‍ ഞാന്‍ ആദരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും മുസ് ലിം ലീഗിനെയും ചില വ്യക്തികളേയും പരിധി വിട്ട് വിമര്‍ശിച്ചിട്ടുണ്ട്. അബദ്ധവശാല്‍ വന്ന ഇത്തരം പ്രയോഗങ്ങളില്‍ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്. " വിശദീകരണക്കുറിപ്പിൽ ഖാസിമി പറഞ്ഞു.

കടുത്ത വിമർശനമാണ് ലീഗും യൂത്ത് ലീഗും ഖാസിമിക്കെതിെരെ ഉയർത്തിയത്. ഇതേത്തുടർന്നാണ് തിരുത്ത്. ഇ കെ സുന്നികളുടെ യുവജന വിഭാഗമായ എസ് വൈ എസിന്‍റെ മുൻ ഭാരവാഹിയായിരുന്നു റഹ്മത്തുള്ളാ ഖാസിമി മൂത്തേടം.

Post a Comment

Previous Post Next Post