NEWS UPDATE

6/recent/ticker-posts

സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില  കുറഞ്ഞു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണവില ഇടിയുകയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37680 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇടിഞ്ഞ സ്വർണവില ഇന്നലെ മാത്രമാണ് വർധിച്ചത്.[www.malabarflash.com]


സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 30 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4710 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 30 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3890 രൂപയായി. ഇന്നലെ 35 രൂപയുടെ വർധനവുണ്ടായിരുന്നു.

സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായാണ് ഇന്നലെ വില വർധിച്ചത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 68 രൂപയായി. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Post a Comment

0 Comments