Top News

എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകളും ​ഗായികയുമായ ഖദീജ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍.[www.malabarflash.com]

വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്മാന്‍ സൈറാ ബാനു ദമ്പതികള്‍ക്ക്. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post