NEWS UPDATE

6/recent/ticker-posts

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: ഫറോക്ക് റെയിൽവേ പാലത്തിൽനിന്നു സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണു മരിച്ചത്.[www.malabarflash.com]

ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ്‌ ഇഷാമിനെ (16) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെ റെയിൽവേ പാലത്തിൽനിന്നു സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ട്രെയിൻ തട്ടിയതിനു പിന്നാലെ പെൺകുട്ടി പുഴയിലേക്കും ഇഷാം പാളത്തിലേക്കും വീണു. കാലിനും കൈക്കും പരുക്കേറ്റ മുഹമ്മദ്‌ ഇഷാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments