Top News

ജിദ്ദ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി സിദ്ദീഖ് പാലക്കുന്ന് സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഉദുമ: ജിദ്ദ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിനു സമീപത്തെ സിദ്ദീഖ് (42) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അബ്ബാസ് - ദൈനബി ദമ്പതികളുടെ മകനാണ്.[www.malabarflash.com]

സൗദിയില്‍ അറബിയുടെ വീട്ടിലെ ഡ്രൈവറാണ്.ജോലി കഴിഞ്ഞ് രാത്രി റൂമില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കാണാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ പോലീസിന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. 

വിവരമറിഞ്ഞ് എത്തിയ ജിദ്ദ കെ.എം.സി.സി. പ്രവര്‍ത്തകര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. മയ്യത്ത് സൗദിയില്‍ ഖബറടക്കും. നാല് മാസം മുമ്പാണ് നാട്ടില്‍ നിന്നും സൗദിയിലേക്ക് പോയത്.

ഭാര്യ: സമീറ, മക്കള്‍: റിസ്വാന്‍, റഫാന്‍, റൈഹാന്‍.
സഹോദരങ്ങള്‍: ഹാജറ, ഹനീഫ, മൈമൂന.

Post a Comment

Previous Post Next Post