Top News

വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധത്തിനിരയാക്കിയ ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരിയാക്കിയ ട്യൂഷന്‍ സെന്റര്‍ ഉടമയും അധ്യാപകനുമായ യുവാവ് അറസ്റ്റില്‍ . അതിയമ്പൂരിലെ ബാബുരാജ് (43) ആണ് അറസ്റ്റിലായത്.[www.malabarflash.com]

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് ട്യൂഷന്‍ സെന്റര്‍ ഉടമയാണ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ ഓഫീസ് റൂമില്‍ വച്ച് ബാബുരാജ് പീഡനത്തിനിരയാക്കിയത്. 

ഹോസ്ദുര്‍ഗ് പോലിസിന് ലഭിച്ച പരാതിയിലാണ് ബാബുരാജിനെ എസ് ഐ. ശ്രീജേഷ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post