NEWS UPDATE

6/recent/ticker-posts

കോഴിക്കോട് അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റു മരിച്ചു

കോഴിക്കോട്: വളയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. മൃതദേഹം നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ.[www.malabarflash.com]


സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. വളയം - കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികൾ. മദ്യ ലഹരിയിലാണ് അക്രമം നടന്നതെന്നാണു വിവരം.

Post a Comment

0 Comments