Top News

എ.സി യിൽ നിന്ന് തീപടർന്ന് മുറി കത്തിനശിച്ചു

തൃക്കരിപ്പൂർ: വീടിന്റെ ഒന്നാം നിലയിൽ തീ പിടിച്ച് കിടപ്പുമുറി കത്തി നശിച്ചു. തൃക്കരിപ്പൂർ കഞ്ചിയിൽ തങ്കയം ശ്മശാനം റോഡിൽ എം.കെ.സാജിദയുടെ വീട്ടിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം.[www.malabarflash.com]


മുറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. മുകളിലത്തെ മറ്റൊരു മുറിയിലായിരുന്ന കുട്ടിയാണ് വിവരം നൽകിയത്. നടക്കാവിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മുറിയിലുള്ള ഫർണിച്ചർ ഉൾപ്പടെ മുഴുവനും കത്തിപ്പോയി. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തക്ക സമയത്ത് വിവരം അറിയിച്ചതിനാൽ തീപടരുന്നത് ഒഴിവാക്കാനായി.

ഫയർ സ്റ്റേഷൻ ഓഫീസർ കെ.എം. ശ്രീനാഥ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഭാസ്കരൻ, അർജുൻ, മനോജ്‌, വിനീഷ്, അരവിന്ദ്, ഹെൻറി ജോർജ്, കിരൺ, രാജേഷ് പാവൂർ, വിഷ്ണു, രമേശൻ, ആനന്ദൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.

Post a Comment

Previous Post Next Post