NEWS UPDATE

6/recent/ticker-posts

പെട്ടിക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; കണ്ണൂരില്‍ ഒഴിവായത് വന്‍ ദുരന്തം

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്തെ പെ​ട്ടി​ക​ട​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു.​ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. വ്യാഴാഴ്ച  ഉ​ച്ച​ക്ക് 1.15 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.[www.malabarflash.com]


ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലു​ള്ള ചാ​യ ക​ട​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ക​ട​യി​ലെ ഒ​ട്ടു​മി​ക്ക സാ​ധ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. ക​ട ന​ട​ത്തി​പ്പു​കാ​ര​ൻ അ​ഷ്റ​ഫും സു​ഹൃ​ത്ത് ന​ബീ​ലും ക​ട​യി​ൽ നി​ന്ന് പാ​ച​കം ചെ​യ്യു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

ഉ​ട​ൻ ഇ​തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ ഇ​രു​വ​രും ചേ​ർ​ന്ന് മാ​റ്റി. ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. തീ ​ആ​ളി​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന തീ ​അ​ണ​ക്കു​ന്ന ഉ​പ​ക​ര​ണം പോ​ലീ​സി​ന് കൈ​മാ​റി.

ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. എ​ല്ലാ​വ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ ഷ​ബീ​ന, കൗ​ൺ​സി​ല​ർ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Post a Comment

0 Comments