NEWS UPDATE

6/recent/ticker-posts

ചിത്താരി അപകടം; മൂന്നു യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് മുക്കൂട് ഗ്രാമം

പളളിക്കര: വ്യാഴാഴ്ച രാത്രി സെന്റര്‍ ചിത്താരി പെട്രോള്‍ പമ്പിന് മുമ്പില്‍ നടന്ന അപകടത്തില്‍ പെട്ട് മൂന്നാമത്തെ യുവാവും മരിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമം വിറങ്ങലിച്ചു നില്‍ക്കുകയാണ്.[www.malabarflash.com]

സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ച് തകര്‍ന്നപ്പോള്‍ നാടിനും നാട്ടുകാര്‍ക്കും നഷ്ടമായത് നാളെയുടെ വാഗ്ദാനങ്ങളായ മൂന്നു ജീവനുകളാണ് .

അപകടത്തില്‍ ഗുരുതരമായി പരിക്കേററ മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകന്‍ സാദാത്ത് (30) വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു.
പരോപകാരിയായ സാദത്തിന്റെ കബറടക്കം വെളളിയാഴ്ച വൈകുന്നേരം വലിയ ജനസാഗരത്തെ സാക്ഷിയാക്കി പൂര്‍ത്തിയാക്കി മറ്റുള്ളവരുടെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ നില്‍ക്കുമ്പോഴാണ് മറ്റു രണ്ടു പേരുടെ മരണവാര്‍ത്ത കൂടി നാടിനെ തേടിയെത്തുന്നത് . 

മൂന്നാമത്തെ ജീവനും പൊലിഞ്ഞതോടെ കണ്ണീരില്‍ മുങ്ങിയിരിക്കുകയാണ് മുക്കൂട് ഗ്രാമം

നാടിന്റെയും നാട്ടുകാരുടെയും പ്രാര്‍ത്ഥന വിഫലമാക്കി വെളളിയാഴ്ച രാത്രി പ്രിയ കൂട്ടുകാരായ മുക്കൂടിലെ സാബിറും, സുധീഷും യാത്ര ആയി എന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ തേങ്ങുകയാണ് മുക്കൂട് ഗ്രാമം . 

ജീവിതത്തില്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിച്ച മൂന്നു സുഹൃത്തുക്കളുടെ അവസാനത്തെ യാത്രയും ഒരുമിച്ചായത് നിയോഗമാവാം .

Post a Comment

0 Comments