NEWS UPDATE

6/recent/ticker-posts

വേണു മാങ്ങാട് പ്രഥമ നാടക പുരസ്കാരം രാജ് മോഹൻ നീലേശ്വരത്തിന്

ഉദുമ: നാടക പ്രവർത്തകൻ വേണു മാങ്ങാടിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ നാടക പുരസ്കാരം പ്രമുഖ നാടക രചയിതാവും ഇടശ്ശേരി ശക്തി അവാർഡ് ജേതാവുമായ രാജ് മോഹൻ നീലേശ്വരത്തിന്.[www.malabarflash.com]


സാമൂഹ്യ - സാംസ്കാരിക പ്രവർത്തനങ്ങളിലും,സർവ്വോപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സക്രിയമായിരുന്ന വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ നാടക കളരിയായ ഉദുമ നാടക പാഠശാല ഏർപ്പെടുത്തിയ അവാർഡാണ് രാജ് മോഹൻ നീലേശ്വരത്തിന് ലഭിച്ചതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. 

അരനൂറ്റാണ്ടിലേറെക്കാലമായി സജീവമായി നാടക രംഗത്തുള്ള രാജ്മോഹൻ നീലേശ്വരത്തെ ഏറെ അഭിമാ നത്തോടെയാണ് പുരസ്കാരത്തിന് തെരെഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. 

വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഏപ്രിൽ 16 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വേണു മാങ്ങാടിന്റെ 'തണൽ'എന്ന വീട്ടിലാണ് പുരസ്കാര വിതരണ ചടങ്ങ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മാങ്ങാട് രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ചിത്രകാരൻ ബാര ഭാസ്കരൻ ഉപഹാര സമർപ്പണം നടത്തും. പ്രശംസാപത്രവും സ്മാരക ഫലകവുമാണ് ഉപഹാരം. കലാസാംസ്കാരിക, സാമൂഹ്യ, നാടക സിനിമാ പ്രവർത്തകർ ചടങ്ങിൽ സ൦ബന്ധിക്കും

Post a Comment

0 Comments