Top News

ഉദയമംഗലം ആറാട്ടുത്സവത്തിന് കലവറ നിറച്ചു

ഉദുമ : ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന്റെ മുന്നോടിയായി കലവറ നിറച്ചു. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശത്ത് നിന്ന് ബുധനാഴ്‌ച രാവിലെ 10.45ന് കന്നി കലവറ നിറച്ചു. തുടർന്ന് പള്ളം കുണ്ടിൽ ഫ്രണ്ട്സിൻ്റെ നേതൃത്വത്തിലുള്ള കലവറ ഘോഷയാത്രയും ക്ഷേത്രത്തിലെത്തി.[www.malabarflash.com]

11.15ന് ഉദയമംഗലം മാതൃസംഘത്തിന്റെ വിഷ്ണു സഹസ്രനാമ പാരായണം നടത്തി. സന്ധ്യ മുതൽ വാസ്തുരക്ഷോഘ്ന ഹോമം, വാസ്തുബലി. 14ന് വ്യാഴാഴ്ച പകൽ 11.05 നാണ് കൊടിയേറ്റം. തുടർന്ന് ശീവേലി. സന്ധ്യ മുതൽ ക്ഷേത്ര ഭജന സമിതിയുടെ ഭജന, ഭൂതബലി ഉത്സവം. 

15ന് പുലർച്ചെ വിഷുക്കണി. 5 മണിക്ക് പയ്യന്നൂർ ജെ. പുഞ്ചക്കാടൻ സംഘത്തിന്റെ പുല്ലാംകുഴൽ കച്ചേരി. വൈകുന്നേരം 3.30ന് ഉദുമ മൂകാംബിക നടന കലാക്ഷേത്രം കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ്. 5.30 മുതൽ കാഴ്ചശീവേലി, തിടമ്പുനൃത്തം, ഭൂതബലി ഉത്സവം.

16ന് നടുവിളക്ക്-നിറമാല ഉത്സവം.രാവിലെ 8ന് ശീവേലി.11ന് ഉദുമ ദുർഗാ മഹിളാഭജൻസിന്റെ ഭജന. 12.30 ന് ശീവേലി. വൈകുന്നേരം 7.30ന് ചുറ്റുവിളക്ക്.8 മുതൽ നിറമാല, ഭൂതബലി ഉത്സവം, തിടമ്പ് നൃത്തം.

17ന് പള്ളിവേട്ട ഉത്സവം. രാവിലെ 8ന് ശീവേലി. 11ന് പാലക്കുന്നമ്മ സംഘത്തിന്റെ വിഷ്ണു സഹസ്രനാമ പാരായണം. വൈകുന്നേരം 6ന് പള്ളിവേട്ട പുറപ്പാട്. പൂർവിക സ്ഥാനത്ത് നിന്ന് പള്ളിവേട്ട കഴിഞ്ഞ് തെക്കേക്കര പള്ളം വഴി തിരിച്ചെഴുന്നള്ളത്ത്. വെടിത്തറയിൽ പൂജയും ആചാര വെടിയും പള്ളിക്കുറുപ്പും. 18ന് ആറാട്ടുത്സവം .

11ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. വൈകുന്നേരം 4ന് ആറാട്ട് എഴുന്നള്ളത്ത്. 4.30ന് പെരുതടി മഹാദേവ സംഘത്തിന്റെ ഭജൻസ്. 6ന് ആറാട്ട്. 7ന് വസന്തമണ്ഡപത്തിൽ പൂജയും ഭജനയും. തുടർന്ന് തിടമ്പ് നൃത്തം. 8.30ന് കൊടിയിറക്കത്തോടെ സമാപനം. വിഷു ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ടായിരിക്കും. 

ആറാട്ട് ഉത്സവ നാളുകളിൽ തുലാഭാര സമർപ്പണം നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ആറാട്ട് ദിവസം ഇത് 9 മുതൽ ഒരു മണി വരെ മാത്രമായിരിക്കും.

Post a Comment

Previous Post Next Post