NEWS UPDATE

6/recent/ticker-posts

ഉദയമംഗലം ആറാട്ടുമഹോത്സവം സമാപിച്ചു

ഉദുമ: ആറു ദിവസങ്ങളിലായി ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രികളുടെ കാർമ്മികത്വത്തിൽ ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ആറാട്ടുമഹോത്സവം സമാപിച്ചു.[www.malabarflash.com]

തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ക്ഷേത്രകുളത്തിൽ നടന്ന ദേവൻ്റ ആറാട്ടുകുളിയിൽ നിരവധി ഭക്തർ സംബന്ധിച്ചു. തുടർന്ന് വസന്തമണ്ഡപത്തിലെ പൂജയും ഭജനയും കഴിഞ്ഞ് തിടമ്പ് നൃത്തത്തിന് ശേഷം 10 മണിയോടെ കൊടിയിറങ്ങി.

Post a Comment

0 Comments