NEWS UPDATE

6/recent/ticker-posts

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു, ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരണപ്പെട്ടത്.[www.malabarflash.com]

ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments