NEWS UPDATE

6/recent/ticker-posts

കഅ്​ബ കിസ്‍വയുടെ അറ്റകുറ്റപണി പൂർത്തിയായി

മക്ക: കഅ്​ബയെ പുതപ്പിച്ച കിസ്‍വയുടെ ബെൽറ്റ്​ മുറുക്കലും അറ്റകുറ്റപണിയും പൂർത്തിയായി. ഹറം കാര്യാലയത്തിന്​ കീഴിലെ കിസ്‍വ മെയിന്‍റനൻസ്​ വിഭാഗമാണ്​ പതിവ് പോലെ കിസ്‍വയുടെ അറ്റക്കുറ്റപണികൾ പൂർത്തിയാക്കിയത്​.[www.malabarflash.com]

കഅ്​ബയുടെ ബെൽറ്റ് മുറുക്കുന്നതും നാല്​ ഭാഗത്ത്​ നിന്ന്​ കിസ്‍വയുടെ അറ്റങ്ങൾ ഉറപ്പിച്ചു നിർത്തലും ​​പൊടിതട്ടലുമടക്കമുള്ള ജോലികളുമാണ്​ അറ്റകുറ്റപണികളെന്ന്​​ വകുപ്പ്​ മേധാവി ഫഹദ്​ അൽജാബിരി പറഞ്ഞു. കിസ്‍വ പരിപാലനത്തിനായി വർഷത്തിൽ പല തവണയായി റിപ്പയറിങ്​ നടത്താറുണ്ട്​.

കിസ്‍വക്ക്​ കേടുപാടുകൾ വരാതിരിക്കാൻ മുഴു സമയം ശ്രദ്ധിച്ചുവരുന്നതായും മെയിന്‍റനൻസ്​ വിഭാഗം മേധാവി പറഞ്ഞു.

Post a Comment

0 Comments