NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്രത്തിൽ നിത്യ ദീപാരാധന പുനരാരംഭിച്ചു

ഉദുമ: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നിർത്തിവെക്കേണ്ടി വന്ന നിത്യദീപാരാധന പുനരാരംഭിച്ചു. കോവിഡ് ലോക്ഡൗണിൽ നിർത്തിവെച്ച നിത്യ ദീപത്തിനിനാണിപ്പോൾ തിരി തെളിഞ്ഞത്.[www.malabarflash.com]

പ്രതിഷ്ഠാദിന വാർഷിക കൂട്ടം അടിയന്തിര ദിവസമായ ശനിയാഴ്ച ഭണ്ഡാരവീട്ടിലും തുടർന്ന് മേലേക്ഷേത്രത്തിലും അതിന് മുന്നോടിയായി കൂട്ടപ്രാർഥനയും നടത്തി. ശനിയാഴ്ച വൈകുന്നേരം 5 ന് തിരികൊളുത്തി നിത്യദീപത്തിന് തുടക്കം കുറിച്ചു.

ഭണ്ഡാരവീട്ടിൽ മാത്രം നടത്തിയിരുന്ന നിത്യദീപാരാധന 2016 മെയിൽ നടന്ന നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോൽസവത്തിനു ശേഷമാണ് മേലേ ക്ഷേത്രത്തിലും ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അതിന് മുടക്കം വന്നു. 

 രാവിലെ 7 മുതൽ 12.30 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും ഇനിയുള്ള ദിവസങ്ങളിൽ നടതുറന്നിരിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഈ സമയത്തിൽ നേരിയ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments