NEWS UPDATE

6/recent/ticker-posts

ശക്തി കബഡി ഫെസ്റ്റ് 2022; ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ: കാസറകോട്  ജില്ലയിലെ ജീവകാരുണ്യ രംഗത്തും, കലാ സാംസ്‌കാരിക രംഗത്തും കഴിഞ്ഞ പതിനേഴു വർഷമായി പ്രവർത്തിച്ചു വരുന്ന ശക്തി കാസറകോട്  യൂ എ ഇ കൂട്ടായ്മ 2022 ജൂൺ മാസം 26 ന്  അജ്‌മാൻ വിന്നേഴ്സ്സ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കുന്ന ശക്തി കബഡി ഫെസ്റ്റ് 2022 സീസൺ 02 ന്റെ  ബ്രോഷർ പ്രകാശനം പ്രശസ്ത സംവിധായകനും തിരകഥാകൃത്തും നടനുമായ  ജോയ്മാത്യു റാസ് നിർവ്വഹിച്ചു.[www.malabarflash.com]

ശക്തി പ്രസിഡന്റ്  വിജയകുമാർ പാലക്കുന്ന്, ജനറൽ സെക്രട്ടറി കുഞ്ഞിരാമൻ ചുള്ളി, കബഡി ഫെസ്റ്റിന്റെ ജനറൽ കൺവീനർ വിജയറാം പാലക്കുന്ന്, കബഡി ഫെസ്റ്റിന്റെ ഫിനാൻസ് കൺവീനർ  കുഞ്ഞികൃഷ്ണൻ ചീമേനി, മുൻപ്രസിഡന്റ്  വി വി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments