NEWS UPDATE

6/recent/ticker-posts

ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരുക്കേറ്റു. അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]


അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്തു 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ചികിൽസയിലുള്ള അമീർ പീരുമേട് എസ് ഐ നൗഷാദിന്‍റെ മകനാണ്. സുഹൃത്തിന്‍റെ വീട്ടിൽ പോയി വരവേയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments