NEWS UPDATE

6/recent/ticker-posts

എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ; മുസ്‌ലിംലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ തുടക്കമായി

പാണക്കാട്: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ.[www.malabarflash.com]

പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. 

സമ്പൂർണ്ണമായി ഓൺലൈനിലാണ് ഇത്തവണത്തെ ധനസമാഹരണം. ഇതിനായി ഐ.യു.എം.എൽ ഹദിയ എന്ന പേരിൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി ആളുകൾക്ക് പാർട്ടി അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നൽകാനാവും. ക്യുആർ കോഡുമായി പ്രവർത്തകർ വീടുകളിൽ കയറിയിറങ്ങും.

ക്യാമ്പയിനിൽ ഓൺലൈനായി മൂന്ന് മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. പ്ലേ സ്റ്റോറിൽ നിന്ന് IUML Hadiya എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതാണ് ആദ്യത്തെ രീതി. ആപ്പ് തുറക്കുമ്പോൾ കാണുന്ന തുക തിരഞ്ഞെടുക്കുക. അല്ലെങ്കിൽ Hadiya Now ബട്ടൺ അമർത്തിയ ശേഷം തുക ടൈപ്പ് ചെയ്യുക. പേരും മൊബൈൽ നമ്പറും വാർഡിന്റെ പേരും ടൈപ്പ് ചെയ്യുക. ഗൂഗിൾ പേ /paytm / Bhim App സെലക്ട് ചെയ്താൽ, തുറന്നു വരുന്ന ആപ്പ് വഴി പേയ്മെന്റ് ചെയ്യാം. അപ്പോൾ തന്നെ റസീത് ലഭിക്കും. റമസാൻ 30ന് ക്യാമ്പയിൻ സമാപിക്കും.

Post a Comment

0 Comments