NEWS UPDATE

6/recent/ticker-posts

ബാര ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി

ഉദുമ : ബാര ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ഞായറാഴ്ച രാവിലെ 9.30 മുതൽ 10-40 വരെയുള്ള ശുഭ മുഹൂർത്തത്തിൽ കൊടിയേറ്റം നടന്നു തുടർന്ന് പ്രദേശത്തെ മികച്ച വിദ്യാർത്ഥികൾക്ക് ക്ഷേത്രം വക പുരസ്കാര വിതരണവും നടന്നു.  വൈകിട്ട് 5-30 ന് പനയാൽ . ചന്ദ്രശേഖര മാരാരുടെ തായമ്പകയും രാത്രി 9 - ന് ക്ഷേത്ര മാതൃ സമിതിയുടെ തിരിവാതിരക്കളിയും 9-30 ന് മുണ്ട കൈ അരയാലിങ്കൽ വിഷ്ണുമൂർത്തി ദേവസ്വാനം സംഘത്തിന്റെ കോൽക്കളിയും അരങ്ങേറി.[www.malabarflash.com]


തിങ്കളാഴ്ച രാത്രി 9 - ന് ഞെക്ലി അയ്യപ്പ ഭജന മന്ദിര മാത്യ സമിതിയുടെ തിരുവാതിരക്കളിയും ചൊവ്വാഴ്ച രാവിലെ 10 ന് ഡോ: വിശ്വനാഥന്റെ ആദ്ധ്യാത്മിക പ്രഭാഷണ വും രാത്രി 8 ന് പൊടവടുക്കം ധർമ്മ ശാസ്താ സംഘത്തിന്റെ കോൽക്കളിയും 9 ന് ശ്രീഭൂതബലി കട്ടപൂജ ന്യത്തോത്സവം

ബുധനാഴ്ച വൈകിട്ട് നാലിന് ഗ്രാമ ബലി എഴുന്നള്ളത്ത് അടുക്കത്ത്ബയൽ ഞെക്ലി വഴി മുല്ലച്ചേരിയിൽ എഴുന്നള്ളത്ത് എത്തും 6 മണിക്ക് ഗ്രാമ ബലിയും കട്ട പൂജയും വ്യാഴാഴ്ച വൈകിട്ട് 3-30 ന് കല്യാണപുരം രക്തേശ്വരി ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരകളി 7 ന് തിരിച്ചെഴുന്നള്ളത്ത് ദർശന ബലിക്ക് ശേഷം കൊടിയിറക്കം

Post a Comment

0 Comments