Top News

കഅ്ബയുടെയുടെ മേൽക്കൂര ഇനിമുതൽ സ്മാർട്ട് ചൂലുകൾ വൃത്തിയാക്കും

മക്ക: വിശുദ്ധ കഅബയുടെ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഇനിമുതൽ അഞ്ച് സ്മാർട്ട് ചൂലുകൾ പ്രവർത്തിക്കും. 20 മിനിറ്റിനുള്ളിൽ കഅബയുടെ ഉപരിതലം വൃത്തിയാക്കാൻ ശേഷിയുള്ള ഇവ ഇരു ഹറം കാര്യാലയത്തിനു കീഴിലെ സേവന പരിസ്ഥിതിസംരക്ഷണ വിഭാഗമാണ് പുറത്തിറക്കിയത്.[www.malabarflash.com]

സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും ഏറ്റവും പുതിയ ക്ലീനിംഗ് ടെക്നിക്കുകളിലൂടെയും, ഓപ്പറേറ്റ് ചെയ്യാവുന്ന ഇവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാപ്പിങ് സാങ്കേതികവിദ്യയിലൂടെയാണ് പ്രവർത്തിക്കുക.

മൂന്ന് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുണ്ട്. നോർമൽ, ഫാസ്റ്റ്, വെരി ഫാസ്റ്റ് എന്നിങ്ങനെ മൂന്ന് ഓപ്‌ഷനൽ ആയി പ്രവർത്തിക്കുന്ന ഇവക്ക് മൂന്ന് മണിക്കൂറിനുള്ളിൽ 180 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ശുചീകരിക്കാനാവും. ഒരു ഹൈബ്രിഡ് വാക്വം ക്ലീനറും മോപ്പും അടങ്ങിയതാണ് ഈ സ്മാർട്ട് ഉപകരണം. ഇതിലെ ഡസ്റ്റ് ടാങ്കിന് 400 മില്ലി ലിറ്ററും വാട്ടർ ടാങ്കിന് 250 മില്ലി ലിറ്ററും വഹിക്കാനുള്ള ശേഷിയുണ്ട്

മാർബിളിന്റെ ഗുണനിലവാരവും സുരക്ഷയും നിലനിർത്തും വിധമാണ് ഇതിനെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കുറഞ്ഞ ചെലവിൽ ജോലികൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതാണ് സ്മാർട്ട് ചൂലുകളുടെ പ്രത്യേകത. ഇതിനായി പ്രത്യേകം പരിശീലനം നേടിയവരെ നിയമിച്ചിട്ടുണ്ട്

കഅബയുടെ ഉപരിതലം തൂത്തുവാരുക, പൊടിയും പക്ഷി കാഷ്ഠവും നീക്കം ചെയ്യുക എന്നിവക്കാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പിന്നീട് മസ്ജിദുൽ ഹറാമിന്റെ അകം വൃത്തിയാക്കാനും ഇത്തരം സ്മാർട്ട് ചൂലുകൾ ഉപയോഗിക്കുമെന്ന് ഹറം കാര്യാലയം സേവന പരിസ്ഥിതി സംരക്ഷണ വിഭാ ഗം മേധാവി മുഹമ്മദ് ബിൻ മസ്‌ലഹ് ജാബിരി അറിയിച്ചു.

Post a Comment

Previous Post Next Post