Top News

നവീകരിച്ച പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര തീയ്യ സമുദായ ശ്മശാനം തുറന്നു കൊടുത്തു

ഉദുമ: കീഴൂര്‍ കൈനോത്ത് മൊട്ടയില്‍ നവീകരിച്ച പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര തീയ്യ സമുദായ ശ്മശാനം തുറന്നു കൊടുത്തു. കഴക പരിധിയിലെ എട്ട് പ്രാദേശിക സമിതികള്‍ ഉള്‍പെടുന്നതാണ് ഏകദേശം 30 ലക്ഷം രൂപ ചെലവില്‍ പുതുക്കി പണിത ഈ ശ്മശാനം.[www.malabarflash.com]


പാലക്കുന്ന് കഴകത്തില്‍ ആദ്യത്തെ ശ്മശാനമാണ് 1980ല്‍ കീഴൂര്‍ പ്രാദേശിക സമിതി മുന്‍കൈയെടുത്താണ് ഇവിടെ ആരംഭിച്ചത്. പിന്നീട് 1982ല്‍ ചാത്തംങ്കൈ ചെമ്പരിക്ക പ്രാദേശിക സമിതിയും 2003ല്‍ പളളിപ്പുറം അരമങ്ങാനം പ്രാദേശിക സമിതിയും 2020ല്‍ ചെമ്മനാട്, കളനാട് തെക്കേക്കര, ഉദുമ വടക്കേക്കര, ബേവൂരി, കളനാട് വടക്കേക്കര എന്നീ പ്രാദേശിക സമിതികള്‍ ഒപ്പം ചേരുകയായിരുന്നു.

ഞായറാഴ്ച രാവിലെ പ്രാദേശിക സമിതി, മാതൃ സമിതി ഭാരവാഹികളുടെയും അംഗങ്ങളുടെയും സാനിധ്യത്തില്‍ ശ്മശാന കമ്മിറ്റി പ്രസിഡന്റ് ടി കണ്ണന്‍ ചളിയംകോട് ശ്മശാനം പ്രാദേശിക സമിതികള്‍ക്കായി തുറന്നു കൊടുത്തു.

350 ഓളം ചിതയടുപ്പുകള്‍ ഒരുക്കിയ വെള്ളുരിലെ കുമാരനാണ് ഇവിടെ അടുപ്പുകള്‍ നിര്‍മ്മിച്ചത്. ഇതിലേക്കാവശ്യമായ ഇഷ്ടികയും മണ്ണും ആന്ധ്രയില്‍ നിന്നാണ് കൊണ്ടുവന്നത്.

നിര്‍മ്മാണം നടത്തിയ കുമാരന്‍ വെള്ളുരിനേയും സഹതൊഴിലാളികളേയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ശ്മശാന കമ്മിറ്റിയുടെ നിയമാവലി പൂര്‍ണ്ണമായി പാലിച്ചുകൊണ്ടു മാത്രമെ ഇവിടെ ശവദാഹം നടത്താവുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശ്മശാന ഭൂമിയില്‍ തണലൊരുക്കാനായി വൃക്ഷതൈകളും വെച്ചു പിടിപ്പിച്ചു.

ടി കണ്ണന്‍ ചളിയംകോട് (പ്രസിഡന്റ്) കുമാരന്‍ മഠത്തില്‍, കണ്ണന്‍ ചാത്തംങ്കൈ (വൈസ് പ്രസിഡന്ഡന്റുമാര്‍) രാജന്‍ കീഴൂര്‍ (സെക്രട്ടറി), നവരാജന്‍ ദേളി, വിനോദ് ചാത്തംങ്കൈ (ജോ. ക്രെട്ടറിമാര്‍) നാരായണന്‍ കൂവത്തൊട്ടി (ട്രഷറര്‍), ചന്ദ്രന്‍ നടക്കാല്‍ എന്നിവരാണ് ശ്മശാന കമ്മിറ്റിയിലെ നിലവിലെ ഭാരവാഹികള്‍.

Post a Comment

Previous Post Next Post