ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി അക്രമം. കല്ലേറിൽ കണ്ണിന് സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലാക്കി. നവരാത്രി ദിവസങ്ങളിൽ ഹോസ്റ്റലുകളിൽ മാംസഭക്ഷണം ഒഴിവാക്കണമെന്ന് ആക്രോശിച്ചായിരുന്നു അക്രമം.[www.malabarflash.com]
മെസ് കമ്മിറ്റി ഭാരവാഹികളെയും പാചകജീവനക്കാരെയും കൈയേറ്റം ചെയ്‌തു. വിദ്യാർഥികൾക്കുനേരെ കല്ലേറും നടത്തി. നിരവധിപേർക്ക് പരിക്കേറ്റു. കാവേരി ഹോസ്റ്റലിലായിരുന്നു അക്രമത്തിന്റെ തുടക്കം. ഹോസ്റ്റലിന് സമീപം ഞായറാഴ്‌ച പകൽ എബിവിപി പൂജ നടത്തി. രാത്രി മെസ് യോഗത്തിലേക്ക് സംഘടിച്ചെത്തിയ എബിവിപിക്കാർ മാംസഭക്ഷണം മെനുവിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അക്രമം തുടങ്ങി.
സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അക്രമികളെ നീക്കി. പിന്തിരിഞ്ഞുപോയ അക്രമികൾ വീണ്ടും സംഘടിച്ചെത്തി കല്ലെറിയുകയായിരുന്നു. ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കുന്ന എബിവിപിയുടെ വർഗീയനീക്കം ചെറുത്തുതോൽപ്പിക്കുമെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അറിയിച്ചു.

Post a Comment