NEWS UPDATE

6/recent/ticker-posts

പാവക്കുള്ളിൽ കഞ്ചാവ്: ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിക്കും

നെ​ടു​മ്പാ​ശ്ശേ​രി: പാ​വ​ക്കു​ള്ളി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി കൊ​റി​യ​ർ മാ​ർ​ഗം ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ എ​ക്സൈ​സ്​ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ക്കാ​നൊ​രു​ങ്ങു​ന്നു.[www.malabarflash.com]

കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി സ​ഞ്​​ജ​യ് കു​മാ​റാ​ണ്​ കൊ​ല്ല​ത്തു​നി​ന്ന്​ കൊ​റി​യ​ർ അ​യ​ച്ച​ത്. ഇ​ത് വി​മാ​ന​ത്തി​ൽ ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൊ​റി​യ​ർ ഏ​ജ​ൻ​സി​ത​ന്നെ​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി എ​ക്സൈ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് സ​ഞ്​​ജ​യ്കു​മാ​ർ വീ​ട്​ പൂ​ട്ടി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടി​യാ​ൽ മാ​ത്ര​മേ ഷാ​ർ​ജ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​മ്പ​നി​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യൂ. സ​ഞ്​​ജ​യ്കു​മാ​ർ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.

Post a Comment

0 Comments