NEWS UPDATE

6/recent/ticker-posts

പാകിസ്താനില്‍ അവിശ്വാസ പ്രമേയം പാസായി, ഇമ്രാന്‍ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തായി. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായത്. ഭരണ കക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്ന് വിട്ടുനിന്നു.[www.malabarflash.com]


വോട്ടെടുപ്പിന് തൊട്ടുമുന്‍പ് അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി വെച്ചിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കാണ് പാകിസ്താന്‍ വേദിയായത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. ഇമ്രാന്‍ വീട്ടുതടങ്കലിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 11-ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.

നേരത്തേ വിദേശ ഗൂഢാലോചന ആരോപിക്കുന്ന കത്ത് പാകിസ്താന്‍ സര്‍ക്കാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. അവിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനെത്തുടര്‍ന്ന് അര്‍ധരാത്രി സുപ്രീം കോടതി പ്രത്യേക സിറ്റിങ്ങിനായി തുറന്നിരുന്നു. ഇതിനുശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.

പാകിസ്താനില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

0 Comments