NEWS UPDATE

6/recent/ticker-posts

മുഹമ്മദലി ശിഹാബ് തങ്ങൾ - പിഎ ഇബ്രാഹിം ഹാജി നന്മയുടെ പൂമരങ്ങൾ: സി.ടി അഹമ്മദലി

പള്ളിക്കര:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഡോ: പിഎ ഇബ്രാഹിം ഹാജി യും നന്മയുടെ പൂമരങ്ങളായി രുന്നുവെന്ന് മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പറഞ്ഞു.[www.malabarflash.com]


മുഹമ്മദലി ശിഹാബ് തങ്ങൾ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ,ആത്മീ യാചാര്യനോ മാത്രമായിരു ന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധവിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വ വശ്യമായ ഒരു സ്‌നേഹാനുഭ വമായിരുന്നു.ഒരിക്കല്‍ പരിചയിക്കാനിടവന്ന ഒരാള്‍ക്കും മരണംവരെ തങ്ങള്‍ എന്ന അനുഭവം മറക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജീവിതകാലത്ത് എല്ലാ നല്ല പ്രവർത്തനങ്ങൾക്കും കൈയൊപ്പ് ചാർത്തിയ വ്യക്തിത്വമായിരുന്നു പി.എ ഇബ്രാഹിം ഹാജി.നാട്ടിലും വിദേശ രാജ്യങ്ങളിലും ഒട്ടേറെ ദീനി വിദ്യാഭ്യാസ- വ്യാപാര സ്ഥാപനങ്ങൾ വളർത്തി യെടുക്കാൻ ഇബ്രാഹിം ഹാജിക്ക് സാധിച്ചിട്ടുണ്ട്. സി.ടി പറഞ്ഞു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതിയുടെ ഭാഗമായി പള്ളിക്കര സിഎച്ച് സെൻ്റ റിൻ്റെ ആഭിമുഖ്യത്തിൽ മർഹൂം പിഎ ഇബ്രാഹിം ഹാജി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സമൂഹത്തിലെ പാവപ്പെട്ടവർക്ക് നൽകുന്ന പെൻഷൻ,ചികിത്സാ സഹായ ധന വിതരണോദ്ഘാടനം ബേക്കൽ ഫോർട്ട് ഓസ്ക് റെസിഡൻസിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎച്ച് സെൻ്റർ ചെയർമാൻ പിഎ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പികെ അബ്ദുല്ല സ്വാഗതം പറഞ്ഞു.പിഎ അബ്ദുൽ ലത്തീഫ് ധനസഹായം വിതരണം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ - പിഎ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. മൂന്നര പതിറ്റാണ്ടായി മുസ് ലിം ലീഗിനെ നയിച്ച രാഷ്ട്രീയ നേതാവും മതപണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായി പ്രവർത്തിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ.ആർക്കും ഏത് സമയത്തും സമീപിക്കാൻ സാധിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ.

സ്നേഹവും പെരുമാറ്റവും കൊണ്ട് ഏവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തിത്വമായിരുന്നു പി.എ ഇബ്രാഹിം ഹാജി. അദ്ദേഹം ബാക്കി വെച്ച കാര്യമാണ് കുടുംബവും പള്ളിക്കര സിഎച്ച് സെൻ്ററും ചെയ്തു വരുന്നതെന്ന് ഫിറോസ് പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, മുസ് ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഉദുമ മണ്ഡലം പ്രസിഡൻ്റ് കെഇഎ ബക്കർ, ജനറൽ സെക്രട്ടറി എ ബി ഷാഫി, വൈസ് പ്രസിഡൻ്റ് കെഎ അബ്ദുല്ല ഹാജി, പളളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് സോളാർ കുഞ്ഞാമദ് ഹാജി, ജനറൽ സെക്രട്ടറി ഹാരിസ് തൊട്ടി, ദുബായ് കെഎംസിസി ജില്ലാ വൈസ് പ്രസിഡൻ്റ് റഷീദ് ഹാജി കല്ലിങ്കാൽ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം ബി ഷാനവാസ്, മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം ടിപി കുഞ്ഞബ്ദുല്ല ഹാജി,യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര, പിഎ അബ്ദുല്ല ഇബ്രാഹിം, പിഎ സൽമാൻ ഇബ്രാഹിം, സിദ്ദീഖ് പള്ളിപ്പുഴ പ്രസംഗിച്ചു.

Post a Comment

0 Comments