NEWS UPDATE

6/recent/ticker-posts

അബൂദാബിയിലേക്ക് പ്രവേശിക്കാൻ​ ഇനി ഗ്രീൻ പാസ്​ വേണ്ട

അബൂദാബി: മറ്റ്​ എമിറേറ്റുകളിൽ നിന്ന്​ 
അബൂദാബിയിലേക്ക്​ പ്രവേശിക്കുന്നതിന്​​ അൽ ഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. അതിർത്തിയിലെ ഇ.ഡി.ഇ സ്കാനർ പരിശോധനയും ഒഴിവാക്കുമെന്ന്​ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം 28 മുതൽ പ്രാബല്യത്തിൽ വരും.[www.malabarflash.com]

ഇതോടെ, കോവിഡ്​ പരിശോധന ഫലം ഇല്ലാതെ തന്നെ യാത്രക്കാർക്ക്​ അബൂദാബി എമിറേറ്റിലേക്ക്​ പ്രവേശിക്കാം. അതേസമയം, പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന്​ ഗ്രീൻ പാസ്​ വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.

കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതോടെയായിരുന്നു അതിർത്തി കടക്കുന്നതിന്​ കോവിഡ്​ പരിശോധന ഫലം നിർബന്ധമാക്കിയത്​. ഗ്രീൻ പാസ്​ ഇല്ലാത്തവർക്ക്​ 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ പരിശോധന ഫലം ഹാജരാക്കണമെന്നായിരുന്നു നിബന്ധന. 

ബൂസ്റ്റർ ഡോസ്​ എടുത്തവർ കോവിഡ്​ പരിശോധന നടത്തിയാൽ 14 ദിവസം വരെ ഗ്രീൻ പാസ്​ ലഭിക്കുമായിരുന്നു. എന്നാൽ, ബൂസ്റ്റർ ഡോസ്​ എടുക്കാത്തവർ ഓരോ തവണയും പരിശോധന നടത്തിയ ശേഷമാണ്​ അബൂദാബിയിലേക്ക്​ പ്രവേശിച്ചിരുന്നത്​. പരിശോധനക്കായി അബൂദാബിയിൽ പ്രത്യേക സൗകര്യം ചെയ്തിരുന്നു. പ്രവാസികൾ അടക്കമുള്ളവർക്ക്​ വലിയ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം.

Post a Comment

0 Comments