ആലപ്പുഴ: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ പേരില്‍ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഹരിപ്പാട് കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യ കൂടിയാണ് പരാതിക്കാരി. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
കോണ്‍ഗ്രസ് അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്. ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്ന് പരാതിക്കാരിയോട് ബിജു ആവശ്യപ്പെട്ടു. ഇതിനിടയിലാണ് യുവതിയെ ബിജു കടന്നുപിടിക്കാന്‍ ശ്രമിച്ചത്. സംഭവ ശേഷം ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി പരാതി നല്‍കുകയായിരുന്നു.
Post a Comment