കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിനു കണ്ണൂരിൽ കൊടി ഉയർന്നു. ജവഹർ സ്റ്റേഡിയത്തിലെ പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. 23–ാം പാർട്ടി കോൺഗ്രസ് വിളംബരം ചെയ്ത് 23 കതിന വെടികൾ ആകാശത്ത് ഉയർന്നു പൊട്ടി.[www.malabarflash.com]
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ നേതൃത്വത്തിൽ കയ്യൂരിൽ നിന്നെത്തിയ കൊടിമര ജാഥയും പുന്നപ്ര വയലാറിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും വൈകിട്ട് 7ന് കണ്ണൂർ കാൽ ടെക്സിൽ സംഗമിച്ചു. തുടർന്ന് വോളന്റിയർമാരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി പൊതുസമ്മേളന നഗരിയിലേക്കു നീങ്ങി.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി, മണിക് സർക്കാർ, ബിമൻ ബസു, വൃന്ദ കാരാട്ട് തുടങ്ങിയവർ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Post a Comment