NEWS UPDATE

6/recent/ticker-posts

ഏപ്രിൽ 5 ദേശീയ കപ്പലോട്ട ദിനം; പുറം രാജ്യത്തേക്ക് കപ്പലോടിച്ച ചരിത്രം ഓർക്കാനൊരു ദിവസം

കടലിലൂടെയുള്ള ചരക്കുനീക്കം യൂറോപ്യൻ രാജ്യങ്ങളുടെ കുത്തകയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന കാലത്ത് തന്നെ ഇന്ത്യയിൽ നിന്ന് ഒരു ഇന്ത്യൻ കപ്പൽ ചരക്കുമായി വിദേശയാത്ര നടത്തിയ ചരിത്രം എന്നുമെന്നും ഓർത്തുവെക്കാൻ ഏപ്രിൽ 5 ദേശീയ കപ്പലോട്ട ദിനമായി നമ്മൾ ആഘോഷിക്കുന്നത്തിന്റെ 59 -ആം വാർഷികമാണിത്.

അല്പം ചരിത്രം
1919 ഏപ്രിൽ 5 ഇന്ത്യൻ നാവിക ചരിത്രത്തിലെ നിർണായക ദിവസമായിരുന്നു. ഇന്ത്യയിൽ നിന്ന് ഒരു ഇന്ത്യൻ വാണിജ്യ കപ്പൽ ആദ്യമായി ഇന്ത്യൻ നാവികാരുമായി ഇന്ത്യൻ സുമുദ്രതീരത്തിനപ്പുറത്തേക്കുള്ള സഞ്ചാരത്തിന് തുടക്കമിട്ട ദിവസം.
1919 ഏപ്രിൽ 5 നായിരുന്നു ആ ചരിത്ര മുഹൂത്തം. ബോംബെയിൽ നിന്ന് സൂയസ് കനാൽ വഴി ലണ്ടനിലേക്കായിരുന്നു ആ ചരിത്രയാത്ര. അന്നത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ ബോംബെയിലെ സിന്ധ്യ സ്റ്റീമ് നാവിഗെഷന്റെ 'എസ്. എസ്. ലോയൽറ്റി' എന്ന ചരക്കു കപ്പലിനാ യിരുന്നു ആ ചരിത്ര നിയോഗം . ഇന്ത്യൻ സാമ്പത്തിക രംഗത്ത് തന്നെ ഏറെ മാറ്റങ്ങൾക്ക് തുടക്കമിട്ട നാഴിക കല്ലായിരുന്നു നിർണ്ണായകമായ ആ യാത്ര. സംഭവം നടന്നത്
1919 ൽ ആയിരുന്നുവെങ്കിലും 1964 മുതലാണ് ആ ദിവസം ദേശീയ കപ്പലോട്ട ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. ഇന്നിപ്പോൾ ആ ആഘോഷത്തിന് 59 വർഷം പൂർത്തിയാവുകയാണ്. കരയിലും കടലിലും മെർച്ചന്റ് നേവി ജീവനക്കാരും അവരുടെ സംഘടനകളും ഈ ദിവസം സമുചിതമായി ആഘോഷിക്കും.

'എംപ്രസ് ഓഫ് ഇന്ത്യ' എന്നായിരുന്നു 'ലോയൽറ്റി' യുടെ തുടക്കപ്പേര്. ആയിരത്തോളം യാത്രക്കാരെ കയറ്റാവുന്ന 1891ൽ നിർമിച്ച ആഡംബരകപ്പലായിരുന്നു എംപ്രസ്. 1914ൽ കപ്പലുടമ ആ കപ്പൽ ഗ്വളിയാർ മഹാരാജാവിന് വിറ്റു. അറ്റകുറ്റ പണി പൂർത്തിയാക്കി കപ്പലിന് പുതുവേഷമിട്ട് എസ്. എസ്. ലോയൽറ്റി എന്ന് പുനർനാമകരണം ചെയ്ത് കടലിലിറക്കി. 

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം നിലനിൽക്കെ തന്നെ 1919 ഏപ്രിൽ 5 ന് സിന്ധ്യ ഷിപ്പിങ് കമ്പനി, ലോയൽറ്റിയെ ഇന്ത്യൻ സുമുദ്ര അതിർത്തിക്ക് വെളിയിൽ ഇന്ത്യൻ ജീവനക്കാരും ഇന്ത്യൻ ചരക്കുമായി യാത്ര ചെയ്യാൻ ധൈര്യം കാണിച്ചു. അത് ഇന്ത്യൻ നാവികചരിത്രത്തിൽ എന്നും ഓർത്തുവെക്കാനുള്ള അസാമാന്യസംഭവമാവുകയായിരുന്നു. 1923ൽ ബോംബെയിലെ കപ്പൽപൊളി കേന്ദ്രത്തിൽ (സ്ക്രാപ് യാർഡ് ) ലോയൽറ്റി യാത്ര അവസാനിപ്പിച്ചു.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments