NEWS UPDATE

6/recent/ticker-posts

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം 26-ന്

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സഅദാബാദില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 25-ന് വൈകിട്ട് 4.30-ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി പതാക ഉയര്‍ത്തും.[www.malabarflash.com]


26-ന് വൈകിട്ട് 4 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറയില്‍ നടക്കുന്ന പ്രാര്‍ത്ഥനയോടെ സമാപന ദിവസ പരിപാടി ആരംഭിക്കും. സിയാറത്തിനും ഖത്മുല്‍ ഖുര്‍ആനും സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും തുടര്‍ന്ന് നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവവും നേതൃത്വം നല്‍കും. തുടര്‍ന്ന് ഇഫ്താര്‍ സംഗമത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കും. 

സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തും. അവ്വാബീന്‍, തസ്ബീഹ്, തറാവീഹ് നിസ്‌കാരങ്ങള്‍ക്ക് ശേഷം അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോദനം നടത്തും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രസംഗം നടത്തും. ശേഷം നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയക്ക് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി തങ്ങള്‍ നേതൃത്വം നല്‍കും. 

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ സമാപന പ്രാര്‍ത്ഥന നടക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സംബന്ധിക്കും.

Post a Comment

0 Comments