Top News

ഗുണ്ടല്‍പേട്ടയിൽ വാഹനാപകടത്തിൽ ബന്ധുക്കളായ രണ്ട് യുവാക്കൾ മരിച്ചു

സുൽത്താൻ ബത്തേരി: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട കുത്തന്നൂരില്‍ പാല്‍ ലോറിയുമായി പിക്കപ് വാൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട്, കോഴിക്കോട് സ്വദേശികളും ബന്ധുക്കളുമായ രണ്ട് യുവാക്കൾ മരിച്ചു. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് നടുക്കണ്ടി അബ്ദുവിന്‍റെ മകൻ അജ്മൽ (20), കോഴിക്കോട് കൂരാച്ചുണ്ട് ചീനിയൻ വീട്ടിൽ സലാമിന്‍റെ മകൻ അൽത്താഫ് (21) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. അജ്മലിന്‍റെ മാതൃസഹോദരീപുത്രനാണ് അല്‍ത്താഫ്. സവാള കയറ്റി കേരളത്തിലേക്കു വരുകയായിരുന്നു പിക്കപ് വാന്‍ പാല്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പിക്കപ് വാൻ പൂർണമായും തകർന്നു. നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കെ.എല്‍ 12 എന്‍ 7191 നമ്പര്‍ പിക്കപ് വാനാണ് അപകടത്തിൽപെട്ടത്. അജ്മലിന്‍റെ മാതാവ്: താഹിറ. സഹോദരി: ഹംന ഫാത്തിമ.

Post a Comment

Previous Post Next Post