Top News

നാലര വയസ്സുകാരിയുടെ മരണം; 31 വർഷത്തിനുശേഷം വളർത്തമ്മക്ക് ജീവപര്യന്തം

കോഴിക്കോട്: നാലര വയസുകാരിയെ മര്‍ദ്ദിച്ചു കൊന്ന കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. 1991 ൽ മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിലാണ് വിധി. കേസിൽ ബീന എന്ന ഹസീന ജീവപര്യന്തം തടവനുഭവിക്കുകയും പിഴ അടക്കുകയും ചെയ്യണമെന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ വിധിച്ചു.[www.malabarflash.com]


കേസിലെ ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. എറണാകുളം സ്വദേശിയായ മഞ്ജു എന്ന സ്ത്രീയുടെ മകളായിരുന്നു ശാരി. ഇവരിൽ നിന്നും കുഞ്ഞിനെ ബീന വള‍ര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കുഞ്ഞുമായി കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ താമസിച്ചു വരുന്നതിനിടെ ഒന്നാം പ്രതി ഗണേശനും ബീനയും ചേ‍ര്‍ന്ന് കുഞ്ഞിനെ മ‍ര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 

സംഭവം നടന്ന് 28 വ‍ര്‍ഷത്തിന് ശേഷം എറണാകുളത്ത് നിന്നാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ നടത്തുകയും കോടതി യുവതിയെ കുറ്റക്കാരിയായി കണ്ട് ശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ ഒന്നാം പ്രതിയായ ഗണേശനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post