NEWS UPDATE

6/recent/ticker-posts

കുട്ടികള്‍ കളിയാക്കി; ബസില്‍ വന്നിറങ്ങിയ ആള്‍ വെയിറ്റിങ് ഷെഡ്ഡിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു

തിരുവനന്തപുരം: കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്‌കൂളിനു മുന്നിലെ വെയിറ്റിങ് ഷെഡ്ഡിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. ബസില്‍ വന്നിറങ്ങിയ ഒരാളാണ് ബോംബ് എറിഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെയിറ്റിങ് ഷെഡിന് മുന്നിലിരുന്ന കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയയാളുടെ വേഷവിധാനത്തെ കളിയാക്കിയിരുന്നു. ഇതാണ് പ്രകോപനകാരണമെന്നാണ് സൂചന.[www.malabarflash.com]


വെയിറ്റിങ് ഷെഡ്ഡിന് നേര്‍ക്ക് പെട്രോള്‍ ബോംബ് എറിഞ്ഞെങ്കിലും ഈ സമയം കുട്ടികള്‍ ഷിഡ്ഡിന് വെളിയിലായിരുന്നു. ഇതിന് കുറച്ചു സമയം മുമ്പ് ഇരു വിഭാഗം വിദ്യാര്‍ഥികള്‍ റോഡില്‍ അടികൂടിയിരുന്നു. അധ്യാപകരെത്തിയാണ് ഇവരെ ശാന്തരാക്കിയത്.

കഞ്ചാവ് സംഘങ്ങളുമായി ബോംബ് എറിഞ്ഞയാള്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാട്ടാക്കടയിലേയും നെയ്യാര്‍ഡാമിലേയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments