Top News

നിർത്തിയിട്ടിരുന്ന റേഞ്ച് റോവർ കാറിന് തീപിടിച്ചു; കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള വെലാർ

കോഴിക്കോട്: പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ആഡംബര കാർ കത്തിനശിച്ചു. ഒരു കോടിയിലധികം വിലയുള്ള പുത്തൻ റേഞ്ച് റോവർ വെലാർ ആണ് തീപിടിച്ച് നശിച്ചത്.[www.malabarflash.com] 

കിഴക്കേ നടക്കാവിലെ ഫുട്‌ബോൾ ടർഫ് പാർക്കിങിൽ നിർത്തിയിട്ട കാർ പൂർണമായി കത്തിനശിക്കുകയായിരുന്നു. കാലത്ത് 7.15 ഓടെയാണ് സംഭവം നടന്നത്. ടർഫിൽ കളിക്കാനെത്തിയ കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷ് കാർ നിർത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.

വെള്ളമൊഴിച്ച് തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണ്ണമായി കത്തുകയായിരുന്നു. സമീപത്തെ വാഹനങ്ങൾ ഉടൻ മാറ്റിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. രണ്ടുമാസം മുമ്പ് വാങ്ങിയ വാഹനമാണിത്. മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് കത്തിയത്. സാധാരണ ഗതിയിൽ ഇത്തരം അപകടങ്ങളിൽ പെടാത്ത വാഹനത്തിന്റെ എഞ്ചിനിൽ നിന്ന് പുക ഉയർന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ കമ്പനി വിശദ പരിശോധന നടത്തിയേക്കും.

ലോകത്തെ ഏറ്റവും ഭംഗിയുള്ള എസ്​.യു.വി എന്നറിയപ്പെടുന്ന റേഞ്ച്​റോവർ വെലാർ അടുത്തിടെ പരിഷ്​കരിച്ചിരുന്നു. അപ്‌ഡേറ്റുചെയ്‌ത ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, കൂടുതൽ ശക്തമായ ഡീസൽ എഞ്ചിൻ, എയർ സസ്​പെൻഷൻ എന്നിവ ഉൾപ്പടെയാണ് വാഹനം പുറത്തിറങ്ങിയത്​.​ 

അപ്‌ഡേറ്റുചെയ്‌ത എസ്‌യുവിയുടെ വില 89.87 ലക്ഷം-1.01 കോടി (എക്സ് ഷോറൂം).വരെയാണ്​. ആർ-ഡൈനാമിക് എസ് ട്രിം ലെവലിൽ മാത്രമാണ്​ വെലാർ ഇന്ത്യയിൽ ലഭ്യമാവുക.

Post a Comment

Previous Post Next Post