Top News

അസ്സലാം യാ സയ്യിദീ..തങ്ങള്‍ക്ക് യാത്രാമൊഴിയേകി ആയിരങ്ങള്‍; മലപ്പുറത്തേക്ക് അണമുറിയാത്ത ജനപ്രവാഹം

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് യാത്രാമോഴിയേക്കി കേരളം. ഞായറാഴ്ച ഉച്ചക്ക് അന്തരിച്ച തങ്ങളുടെ ഭൗതികശരീരം വൈകീട്ടോടെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിച്ചു.[www.malabarflash.com] 

അവിടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പൊതുദര്‍ശനം അനുവദിച്ചിരുന്നുവെങ്കിലും അണമുറിയാതെയെത്തിയ ജനപ്രവാഹത്തിനാണ് പാണക്കാട്ടെ തറവാട്ട് മുറ്റം സാക്ഷ്യം വഹിച്ചത്. 

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും നൂറുക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി.

പാണക്കാട്ടെ വസതിയില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ആറരയോടെ മയ്യിത്ത് മലപ്പുറം ടൗണ്‍ ഹാളില്‍ എത്തിച്ചു. അവിടെയും വന്‍ ജനാവലിയാണ് തങ്ങള്‍ക്ക് യാത്രാമൊഴിയേകാന്‍ എത്തുന്നത്. ടൗണ്‍ഹാളില്‍ പൊതുദര്‍ശനവും പല ഘട്ടങ്ങളിലായി മയ്യിത്ത് നിസ്‌കാരവും തുടരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ പാടുപെടുകയാണ്. 

ജീവിതക്കാലത്ത് ആയിരക്കണക്കിന് ആളുകള്‍ക്ക് ആളുകള്‍ക്ക് അത്താണിയായിരുന്നു തങ്ങള്‍. ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം എല്ലാവര്‍ക്കും സങ്കടങ്ങള്‍ പറയാനും ആശ്വാസം തേടാനുമുള്ള തുരുത്തായിരുന്നു തങ്ങള്‍.

അര്‍ബുധ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ  ഉച്ചക്ക് 12.30ഓടെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post