NEWS UPDATE

6/recent/ticker-posts

പൊതുദര്‍ശനം അവസാനിപ്പിച്ചു; ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം അല്‍പസമയത്തിനകം

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലര്‍ച്ചെ ഒരു മണിയോടെ നടക്കും. ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മൃതദേഹം പാണക്കാട് കൊടപ്പനക്കൽ തറവാട്ടില്‍ എത്തിച്ചു.

ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിക്കുന്നത്.

Post a Comment

0 Comments