Top News

ഹൈദരലി തങ്ങളുടെ ഖബറടക്കം നാളെ രാവിലെ 9ന്

മലപ്പുറം: അന്തരിച്ച മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ ഹൈദരലി തങ്ങളുടെ മയ്യിത്ത് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.[www.malabarflash.com]


അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലുള്ള മൃതദേഹം ഒരു മണിക്കൂറിനകം അങ്കമാലി ബദരിയ ജുമാ മസ്ജിദിൽ ജനാസ നമസ്ക്കാരത്തിന് എത്തിക്കും. തുടർന്ന് ഇന്ന് വൈകീട്ട് മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് കൊണ്ടുപോവും. വഴിമധ്യേ തൃശൂരിൽ അൽപസമയം പൊതുദശനത്തിന് വെക്കും.

വൈകീട്ട് അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകൾ നടക്കും.

ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആ​ശുപത്രിയിൽ ചികിത്സയിലായിരുന്നു ഹൈദരലി തങ്ങൾ. ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.

Post a Comment

Previous Post Next Post