NEWS UPDATE

6/recent/ticker-posts

പാലക്കുന്നിൽ നിന്ന് മോഷ്ടിച്ച കാറും വാച്ചുമായി കർണാടകയിൽ ഒരാൾ പിടിയിൽ

ഉദുമ: പാലക്കുന്നിൽനിന്ന്‌ മോഷണംപോയ കാറും വാച്ചുമായി കർണാടകയിൽ ഒരാൾ പിടിയിൽ. മംഗളൂരു കൊണാജെ പോലീസാണ് മോഷണവസ്തുക്കളുമായി നാസർ എന്നയാളെ അറസ്റ്റുചെയ്തത്.[www.malabarflash.com]


ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കർണാടക പോലീസിലെ എസ്.ഐ. ശരണപ്പയ്ക്ക് കുത്തേറ്റു. മേഷ്ടാക്കളിൽ ഒരാളായ സിദ്ദിഖാണ് എസ്.ഐ.യെ കുത്തിയശേഷം രക്ഷപെട്ടത്. അക്രമത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. 

കഴിഞ്ഞ 12-ന് ശനിയാഴ്ച രാത്രി ഏഴരയ്ക്കും ഞായറാഴ്ച രാവിലെ ആറുമണിക്കും ഇടയിൽ ഉദുമ പാലക്കുന്ന് മുതിയാക്കാലിലെ സുനിൽകുമാറിന്റെ വീട്ടിൽനിന്ന്‌ ആഡംബര കാറും ഒന്നരലക്ഷം രൂപ വിലയുള്ള വിദേശനിർമിത വാച്ചും സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്കും മോഷണംപോയിരുന്നു.

വെള്ളിയാഴ്ച രാത്രി മോഷ്ടാക്കൾ ഈ വാച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ കൊണാജെയിൽ കശപിശ ഉണ്ടാവുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. ഒച്ചപ്പാടിനിടെ മോഷ്ടാക്കൾ എത്തിയ കാർ പരിശോധിച്ചതോടെയാണ് മോഷണവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് ബേക്കൽ സി.ഐ. യു.പി.വിപിൻ പറഞ്ഞു.

Post a Comment

0 Comments